കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മരണങ്ങള്‍ക്ക് പിന്നിലെ നിഗൂഢതകള്‍ അവതരിപ്പിക്കുന്ന 'ദി റൈറ്റ് വേ' എന്ന വെബ് സീരീസ് ശ്രദ്ധ നേടുന്നു. മനസ്സാക്ഷിയെ ഞെട്ടിച്ച, 'ആത്മഹത്യ'യെന്ന നിഗമനത്തില്‍ എഴുതിത്തള്ളിയ, അന്വേഷണം പാതിവഴിയില്‍ അവസാനിപ്പിച്ച ചില ദുരൂഹമരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പരമ്പര. 

കാഴ്ചക്കാരില്‍ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന രീതിയിലാണ് സീരീസ് അവതരിപ്പിക്കുന്നത്. ഫിംഗര്‍ പ്രിന്റ് മീഡിയയുടെ ബാനറില്‍ ചലച്ചിത്രസംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ഷൈജു എന്‍.ആണ് വെബ് സീരീസ് തയ്യാറാക്കിയിരിക്കുന്നത്. ചലച്ചിത്രരംഗത്തെ പ്രമുഖര്‍ വെബ് സീരീസുമായി സഹകരിക്കുന്നുണ്ട്. ലാല്‍ കണ്ണനാണ് ക്യാമറാമാന്‍. വിശ്വജിത്ത് സംഗീതവും വിജയകുമാര്‍ എഡിറ്റിങ്ങും ലാല്‍ കരമന മേക്കപ്പും നിര്‍വഹിക്കുന്നു. വെബ് സീരീസിന്റെ ട്രെയിലര്‍ സംവിധായകന്‍ ജിബു ജേക്കബ് തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.

നൗഷാദ് തട്ടാമല, സഹദേവന്‍ ആചാരി, സുഭാഷ്, ദീപാ വിനോദ്, ബേബി ആത്മിക, രാമചന്ദ്രന്‍ തുടങ്ങിയവരെ കൂടാതെ സംവിധായകന്‍ ഷൈജു. എന്‍ ചായാഗ്രാഹകന്‍ ലാല്‍ കണ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

Content Highlights: the right way malayalam web series