സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി "ദി ആർ ഫാക്ടർ 2" എന്ന ഹ്രസ്വ ചിത്രം. ഫാമിലി ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ചായഗ്രഹണം എന്നിവ നിർവഹിച്ചിരിക്കുന്നത് ആദിത്യവർമയും  അജിത് സന്തോഷും ചേർന്നാണ്. ദി ആർ ഫാക്ടർ എന്ന ഹ്രസ്വചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

അജിത് സന്തോഷ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും. പൂർണമായും മൊബൈൽ ഫോണിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ എഡിറ്റിങ്, മ്യൂസിക് എന്നിവ കൈകാര്യം ചെയ്തത് അരുൺ സിദ്ധാർഥ് ആണ്. 

സംഗീത സംവിധായകൻ ഗോപി സുന്ദർ, ചലച്ചിത്ര രംഗത്തെ യുവതാരങ്ങളായ നിരഞ്ജന അനൂപ്, ശ്രീരാം രാമചന്ദ്രൻ എന്നിവരുടെ ഫേസ്ബുക്കിലൂടെയാണ് ചിത്രം  റിലീസ് ചെയ്തത്. സമകാലിക സമൂഹ  പ്രശ്നങ്ങൾക്ക്  നേരെ വിരൽ ചൂണ്ടുന്ന ഈ ഹ്രസ്വചിത്രം  പലരുടെയും  കണ്ണ് തുറപ്പിക്കും  എന്ന് അണിയറപ്രവർത്തകർ പറയുന്നു . 

കൃഷ്ണനുണ്ണി രാജ, ഡോക്ടർ സുധാ കൃഷ്ണനുണ്ണി, അശ്വിൻ കൃഷ്ണനുണ്ണി, ആദിത്യ വർമ്മ, നിഷ വർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത്.

Content Highlights : The R Factor 2 Malayalam Short Film Smartphone Film Making