ദാഹത്താല്‍ അലയുന്നവന് ഒരു തുള്ളി വെള്ളമെന്നാല്‍ ഒരു ചാക്ക് സ്വര്‍ണത്തേക്കാള്‍ വലുതാണ്. ഈ ആശയത്തില്‍ നിന്നാണ് ദ ലൈഫ് ജാര്‍ എന്ന ഒരു കുഞ്ഞു ചിത്രം പിറക്കുന്നത്. ജയപ്രകാശ് പയ്യന്നൂര്‍ ഛായാഗ്രണവും സംവിധാനവും നിര്‍മ്മിച്ച ഈ ഹ്രസ്വചിത്രം ഫുള്‍ ജാര്‍ സോഡയ്‌ക്കൊപ്പം വൈറലാവുകയാണ്.

യുവാക്കള്‍ക്കിടയില്‍ തരംഗമായിക്കൊണ്ടിയിരിക്കുന്ന പുതിയ ദാഹശമനിയായ ഫുള്‍ജാര്‍ സോഡയെയും ഒരു സാധാരണ മനുഷ്യന്റെ ദാഹത്തെയും കൂട്ടിയിണക്കി നിര്‍മിച്ചിരിക്കുന്ന രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം വെള്ളം പാഴാക്കരുതെന്ന നല്ലൊരു സന്ദേശവും നല്‍കുന്നു. അജ്മല്‍ വൈക്കം, വിജേഷ്, ആഷിഖ് മൊയ്തീന്‍, ഫൈസല്‍ ആലുവ, അന്‍ഷാദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. നടന്‍ അനൂപ് മേനോനാണ് ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തത്‌.

Content Highlights : The Life jar short film, Full jar soda, new malayalam short films