റ്റരാത്രിയിൽ ഷൂട്ട് ചെയ്ത തീർത്ത  ‵ദി ലേഡി´ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധനേ‌ട‌ുന്നു. തെന്നിന്ത്യയിലെ ആദ്യ കാനിബൽ ഹ്രസ്വചിത്രമാണിതെന്ന് അണിറയ പ്രവർത്തകർ അവകാശപ്പെ‌ടുന്നു. വെെകാതെ തന്നെ ആമസോൺ പ്രൈമിൽ യു.കെ യിലും യു.എസിലും ദി ലേഡി റിലീസ് ചെയ്യും.

സ്റ്റാർട്ട് ക്യാമറ എന്റർടൈൻമെന്റ് ബാനറിൽ വിപിൻ വാസുദേവ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വന്ദന, അശ്വിൻ കെ.ആർ എന്നിവർ ചേർന്നാണ് സംവിധാനം. കഥയും തിരക്കഥയും വന്ദന ഗിരി നിർവഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വിൻ കെ.ആർ തന്നെയാണ്. പശ്ചാത്തല സംഗീതം- മേജോ ജോസഫ് , എഡിറ്റിങ്- ബാലു ഓമനക്കുട്ടൻ, പ്രൊജക്റ്റ് ഡിസൈനർ- ഷംനാദ് പറമ്പിൽ എന്നിവർ ആണ്.

Content Highlights: The Lady Short film cannibal movie Vandana Giri Aswin KR