സിനിമ മോഹിയായ ചെറുപ്പക്കാരന്റെ കഥ പറഞ്ഞ് ദി ബാക്ക് സ്റ്റേജര്‍

സിനിമ മോഹിയായി നടന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ദി ബാക്ക് സ്റ്റേജര്‍. കുട്ടിക്കാലം മുതല്‍ സിനിമാ മോഹവുമായി നടന്നു. പിന്നീട് സിനിമയെടുക്കുകയെന്ന അവസാന പ്രതീക്ഷയും അസ്തമിച്ച് താന്‍ വീട്ടുകാര്‍ക്കും പ്രണയിനിക്കും താന്‍ ബാധ്യതയാകുന്നൂവെന്ന് കരുതുകയാണ് കഥാനായകന്‍.സ്വപ്‌ന സാക്ഷാത്കാരത്തിനായി പൊരുതി പിന്മടങ്ങുന്ന സമയത്തായിരിക്കും ഒരു പക്ഷേ അത്ഭുതം സംഭവിക്കുന്നതാണ് ചിത്രം പറയുന്നത്. 

ദി ബാക്ക് സ്റ്റേജറിന്റ കഥ, തിരക്കഥ,സംവിധാന നിര്‍വ്വഹണം നടത്തിയിരിക്കുന്നത് കിച്ചു കൃഷ്ണ. ഷഹിന്‍ സിദ്ദീഖാണ് ചിത്രത്തില്‍ മുഖ്യ വേഷമിട്ടിരിക്കുന്നത്. നിര്‍മ്മാണം സബിന്‍ കൃഷ്ണ. സംഭാഷണം അരുണ്‍ വാര്യര്‍. പശ്ചാത്തല സംഗീതം ബിജിബാല്‍, എഡിറ്റിംഗ് ഷൈജല്‍ പി വി.ശബ്ദ സംവിധാനം എം ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ രൂപേഷ് ആര്‍ എന്നിവരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented