നിത്യജീവിതത്തില്‍ അധികം ശ്രദ്ധിക്കപ്പെടാത്ത ഉറുമ്പുകളുടെ വിഷ്വല്‍സ് പകര്‍ത്തി ഒരുക്കിയ  ഹ്രസ്വചിത്രം 'ദി ആന്റ്‌സ്'  പുറത്തിറങ്ങി .ആലപ്പുഴ സ്വദേശിയായ നന്ദു നന്ദനാണു ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും എഡിറ്ററും. 

കൊച്ചി  ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന നന്ദു 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തിന്റെ ഇടവേളകളില്‍ ആണ് ഈ ഹ്രസ്വചിത്രത്തിനായി സമയം കണ്ടെത്തിയത്. നിരന്തരമായി ഉറുമ്പുകളെ നിരീക്ഷിച്ചു ആറു മാസക്കാലത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് ചിത്രം പൂര്‍ത്തീകരിക്കാനായത്. 

വളരെയധികം നൂതന ഉപകരണങ്ങള്‍ ലഭ്യമായ ഈ കാലത്ത് ഒരു സ്മാര്‍ട്‌ഫോണിന്റെ മാത്രം സഹായത്താല്‍ ചെലവ് കുറച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സോ മറ്റു വിഷ്വല്‍ ഇഫക്ടസോ ചേര്‍ക്കാതെയാണ് ഉറുമ്പുകളുടെ രീതി ചിത്രീകരിച്ചിരിക്കുന്നത്.

Content Highlights: The Ants short film Garud Originals 4K, Nandu Nandan