സ്വാസികയെ നായികയാക്കി ബിലഹരി ഒരുക്കിയ തുടരും എന്ന ഹിറ്റ് ഹ്രസ്വചിത്രത്തിന്റെ രണ്ടാം ഭാ​ഗം തുടരും 2 പുറത്ത്. ലോക്ഡൗൺ കാലത്തെ ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രമായിരുന്നു തുടരും.

പ്രസാദ്-വിദ്യ എന്ന ഇതേ ദമ്പതിമാർ ക്വാറന്റൈനിന്റെ ഭാ​ഗമായി മറ്റൊരു വീട്ടിൽ താമസിക്കാൻ ചെല്ലുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് രണ്ടാം ഭാ​ഗം പറയുന്നത്.

സ്വാസികയ്ക്കൊപ്പം റാം മോഹനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

അള്ള് രാമേന്ദ്രൻ , കുടുക്ക് 2025 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ബിലഹരി. അബ്ദുൾ റഹിമാണ് ക്യാമറ, സംഗീതം ഭൂമി. ശ്യാം നാരായണൻ രചന, എഡിറ്റർ വിനു കെ സനിൽ , സിങ്ക് സൗണ്ട് റോമ്ലിൻ, കളറിസ്റ്റ് അർജുൻ മേനോൻ.

content highlights : swasika vijay ram mohan short film thudarum 2