ജൂഡ് ആന്റണി, സ്വാസിക എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന 'മറ്റൊരു കടവിൽ, കുളിസീന്‍ 2' എന്ന ‍ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. 2013 ൽ പുറത്തിറങ്ങിയ 'കുളിസീന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.  രാഹുൽ കെ. ഷാജി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത്  സുനിൽ നായരാണ് (ന്യൂയോർക്ക്). സ്വാസികയ്ക്കും ജൂഡിനും പുറമെ, പാഷാണം ഷാജി, മാത്തുക്കുട്ടി , ബോബൻ സാമുവൽ അൽതാഫ് മനാഫ് എന്നിവരും വേഷമിടുന്നു.

നീന്തല്‍ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ഭാര്യയുടെ ഈ നീന്തൽക്കുളി കാരണം മന:സ്സമാധാനം നഷ്‍ടപ്പെടുന്ന രമേശൻ എന്ന ചെറുപ്പക്കാരൻ അത് അവസാനിപ്പിക്കാനായി ചെയ്തു കൂട്ടുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ - രാഹുൽ കെ. ഷാജി, സുമേഷ് മധു. ക്യാമറ - രാജേഷ് സുബ്രമണ്യം, എക്സി.പ്രൊഡ്യൂസർ - ഷാജി കോമത്താട്ട്. എഡിറ്റ് - അശ്വിൻ കൃഷ്ണ, പ്രൊഡക്‌ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് - ജിഷ്ണു കൈലാസ്. ക്രിയേറ്റീവ് സപ്പോർട്ട് - വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ - റാബി ഫന്നേൽ. പബ്ലിസിറ്റി ഡിസൈൻ - അനീഷ് ലെനിൻ.

Content Highlights: Swasika Malayalam short film, Mattoru Kadavil, Kuliscene 2, Jude Anthany Joseph, Swasika Rahul Raj Musical