സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12, ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് രാമകൃഷ്ണമിഷന്‍ സേവാശ്രമ വിദ്യാലയങ്ങളുടെ ആഭിമുഖ്യത്തില്‍ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. സ്വാമി വിവേകാനന്ദന്റെ ബോധനങ്ങളും സന്ദേശങ്ങളുമാണ് വിഷയം. അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉണ്ടായിരിക്കണം.

ഏറ്റവും മികച്ച ചിത്രത്തിന് 2022 വര്‍ഷത്തെ സ്വാമി വിവേകാനന്ദ പുരസ്‌കാരം നല്‍കും. എന്‍ട്രികള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുംവിധം kozhikode@rkmm.org എന്ന വിലാസത്തിലേക്ക് ജനുവരി 5 വരെ അയക്കാം.