കൊച്ചി: ഒരു രാത്രി നഗരത്തിൽ എത്തിപ്പെടുന്ന ചെറുപ്പക്കാരൻ തന്റെ കണ്മുന്നിൽ ഒരു കൊലപാതകം കാണുകയാണ്. പിന്നെ എന്താകും സംഭവിക്കുക? 'റോഡി' എന്ന സർവൈവൽ ത്രില്ലറുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

ലോക്ഡൗൺ പരിമിതികളിൽ നിന്നുകൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു രാത്രി നഗരത്തിൽ എത്തിപ്പെടുന്ന ചെറുപ്പക്കാരൻ അവിചാരിതമായി ഒരു പ്രശ്നത്തിൽ പെടുന്നതും അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതുമാണ് റോഡിയുടെ മൂലകഥ. 10G Media യുടെ ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

 

സുധീഷ് മോഹനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സാരംഗ് വി ശങ്കറാണ് സംവിധാനം. നിരവധി ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിലേഷ് ഈശ്വറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരീപ്പിച്ചിരിക്കുന്നത്. അഖിലേഷിനൊപ്പം ശ്രീകാന്ത് രാധാകൃഷ്ണൻ, ജയശങ്കർ എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Content Highlights:survival thriller Roddy Shortfilm