ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലെത്തിയ കിച്ചു ടെല്ലസ്, വിനീത് വിശ്വം, സാധിക വേണുഗോപാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പോള്‍ കൊടിയില്‍ നിര്‍മിച്ച് ഡാനില്‍ ഡേവിസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'സുഗ്രീവപ്പട'. 

കടപ്പുറത്ത് സമയം ചെലവഴിക്കാനെത്തിയ കമിതാക്കള്‍ കടപസദാചാരവാദികളായ ഒരു കൂട്ടം ആളുകളുടെ പിടിയിലാകുന്നതും പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

പിന്റോ സെബാസ്റ്റിനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ്- അഖില്‍ സോമനാഥ്, സംഗീതം- അനശ്വര്‍, കളറിസ്റ്റ്-സെല്‍വിന്‍. 

കാവ്യ മാധവ്, രേഷ്മ, ബാജിയോ, സുനില്‍ ആന്റപ്പന്‍ , ആന്‍സന്‍, രാഹുല്‍ സത്യന്‍, ജയപ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights: Sugreeva Pada, Malayalam Short Film, Danil Davis, Kichu Tellus, Vineeth Vishwam, Sadhika Venugopal, pinto sebastin