ഡാളസ്: നവാഗതരായ ഒരു കൂട്ടം ഹ്രസ്വ ചലച്ചിത്ര പ്രവർത്തകരുടെ  കൂട്ടായ്മയായ പ്രൈം പാരഡോക്സ് പിക്‌ചേഴ്‌സ് അവതരിപ്പിക്കുന്ന അവരുടെ ആദ്യത്തെ ഹ്രസ്വ ചിത്രമായ "സ്‌മോൾ വേൾഡ്"  ജനുവരി 30 ന് യൂട്യൂബ് പ്ലാറ്റ്ഫോം   വഴി റിലീസ് ചെയ്‌തു. സംവിധാനം രോഹിത് മേനോൻ, സംഹസംവിധാനം ചിത്ര രാജൻ,ഛായാ​ഗ്രഹണം വിമൽ വി പി, എഡിറ്റർ  ജയ്‌മോഹൻ, സം​ഗീതം ജയസൂര്യ എസ് ജെ, ആർട് ഡയറക്ടർ അമ്പിളി വിമൽ, ക്രെടിട്സ് ആൻഡ് എഫ്എക്സ് ക്രീയേറ്റർ ജ്യോതിക് തങ്കപ്പൻ, മാർക്കറ്റിംഗ് കൺട്രോളർ റിതേഷ് കെ പി, ഫിനാൻസ് കൺട്രോളർ, അശ്വിൻ ശ്രീറാം, ടീസർ ക്രീയേറ്റർ അഭിനാഷ് എന്നിവർ ആണ് ഈ ചിത്രത്തിന്റെ പ്രധാന ശില്പികൾ.

നാല് കഥാപാത്രങ്ങൾ മാത്രം ഉള്ള ഈ ചിത്രത്തിൽ അമേയ വിമൽ, അമ്പിളി വിമൽ, വിമൽ വി പി ബോബി റെറ്റിന എന്നിവരാണ് അഭിനേതാക്കൾ

15 മിനിറ്റ് ദൈർഖ്യം ഉള്ള ചിത്രം കൊറോണ കാലത്ത് ചില മാനസിക സംഘര്ഷങ്ങളിൽകൂടി കടന്ന് പോയ ന്യൂ യോർക്കിലെ ഒരു ചെറിയ മലയാളി കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കോവിഡ് 19 ആദ്യമായി പടർന്ന സമയത്തു ലോകത്തിൽ ‌ ചുറ്റും നടന്ന  കാര്യങ്ങൾ ഒരു 6 വയസ്സുകാരി എങ്ങനെ ഉൾക്കൊണ്ടു എന്നത് ഒരു കൊച്ചു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ തന്നെ സിനിമ വിവരിക്കുന്നു.

അമേരിക്കയിലെ ലോക്ക്ഡൗൺ സമയത്തു വളരെ ചെറിയ ബഡ്‌ജറ്റും ചുരുങ്ങിയ ക്രൂവും എക്വിപ്മെന്റ്‌സും വച്ച് ഡയറക്ടർ വീഡിയോ കോളിലൂടെ സംവിധാനം ചെയ്‌ത ഒരു ചിത്രം ആണ് "സ്‌മോൾ വേൾഡ്". 2020 ജൂലൈയിൽ ഷൂട്ടിംഗ് തീർന്നെങ്കിലും പല കാരണങ്ങൾ മൂലം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. 
ചിത്രം കാണാം.വാർത്ത : മാർട്ടിൻ വിലങ്ങോലിൽ

Content Highlights : Small World Malayalam Short Film