മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കിയപ്പോള്‍ ജീവിതവും പ്രതീക്ഷയും നഷ്ടപ്പെട്ട അവിടുത്തെ അന്തേവാസികളുടെ കഥ പറയുന്ന ജീവിത ചിത്രങ്ങള്‍ (sketches of life) എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.
അരവിന്ദന്‍ നെല്ലുവായ് ആണ് സംവിധായകന്‍. രാജേഷ് ബി മേനോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. നിര്‍മ്മാണം മധുസൂദനന്‍ കെ. അരുണ്‍. ജോര്‍ജ് കെ ഡേവിഡ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
വിനു വി നായര്‍, ബിന്ദു ലേഖ, ദീപ അലക്‌സ്, മധുസൂദനന്‍ കോഴിക്കോട്, സത്യമൂര്‍ത്തി, സുബ്രമണ്യന്‍, ഡോ എ കെ അനില്‍ കൃഷ്ണന്‍, രാജേഷ് മേനോന്‍, കൃഷ്ണന്‍, ജിത രാജേഷ്, ലക്ഷ്മി ഷിബു, നൂപുര സുരേന്ദ്രന്‍ അനാമിക തുടങ്ങിയ ബാലതാരങ്ങളും വേഷമിട്ടിരിക്കുന്നു.
Content Highlights: Sketches of life malayalam short film on maradu flat demolition Kochi