ഛായാഗ്രാഹകനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് 'ശര്‍ക്കര ഉപ്പേരി' എന്ന കൊച്ചു ഷോര്‍ട് ഫിലിമുമായി സിനിമാലോകത്തേക്ക് കാലെടുത്ത് വയ്ക്കുകയാണ് അഞ്ചാം ക്ലാസുകാരനായ നാഥന്‍. തന്റെ അച്ഛനും അമ്മയും അനിയത്തിയും അച്ഛമ്മയുമാണ് നാഥന്റെ ഷോര്‍ട് ഫിലിമിലെ അഭിനേതാക്കള്‍. ചിത്രത്തിന്റെ തീമും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് നാഥന്‍ തന്നെയാണ്. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചു മിടുക്കന്‍. പണ്ട് തൊട്ടേ സിനിമയോടും ക്യാമറയോടുമെല്ലാം താല്പര്യമുള്ള നാഥന് പക്ഷെ വലുതാകുമ്പോള്‍ നായകനായി തിളങ്ങാനാണ് ആഗ്രഹം. അതിനു കട്ട സപ്പോര്‍ട്ടുമായി അച്ഛന്‍ ഷാജിയും അമ്മ ശ്രീജയും അനിയത്തി നന്മയും അച്ഛമ്മയും കൂടെയുണ്ട്. 

നാഥന്റെ ഷോര്‍ട്ട് ഫിലിം കാണാം :