വോയേജ് ഫിലിംസ് ബാനറില്‍ റോമിന്‍ റോയി സംവിധാനവും ജോഷി ദേവാസിയായും പുഷ്പകുമാര്‍ പുഷ്പയും ചേര്‍ന്ന് നിര്‍മിച്ച  'സില്‍മ കഥ' ഒരു സിനിമാ മോഹിയുടെ കഥ പറയുന്നു.ഒരു പുനര്‍വിചിന്തനത്തിന് വഴി നല്‍കുന്ന ക്ലൈമാക്‌സ് സില്‍മാ കഥയെ തികച്ചും വത്യസ്തമാക്കുന്നു.  റോമിന്‍ റോയ്യും അഖില്‍ കുമാറുമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്  ജോയല്‍ ജോണ്‍സ്, അലന്‍ തോമസ്, ഷോമിന് പോള്‍ എന്നിവര്‍ ചേര്‍ന്നാണ്. നിബിന്‍ലാല്‍ ബാബു ക്യാമറയും ജോയല്‍ ജോണ്‍സ്  ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും അജ്മല്‍ സാബു എഡിറ്റിംഗും ചെയ്തിരിക്കുന്നു.