തിനാല് മിനിട്ടുള്ള ഒരു ത്രില്ലര്‍ സിനിമ. ഇതാണ് ഷാഡോ എന്ന ഹ്രസ്വചിത്രം. തീര്‍ത്തും സിനിമാറ്റിക്കായ രീതിയില്‍  പ്രണയവും പ്രതികാരവും ബൈക്ക് ചേസും ഫൈറ്റ് സീനുമെല്ലാം ഉൾപ്പെടുത്തിയാണ് ഈ ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

Karma that Follows എന്ന ടാഗ്ലൈന്‍ സൂചിപ്പിക്കുന്ന പോലെ, നാം അറിഞ്ഞോ അറിയാതെയോ ചെയ്ത പ്രവൃത്തിയുടെ കര്‍മഫലം നിങ്ങളെ പിന്തുടരും എന്നതാണ് ഈ കഥയുടെ ഇതിവൃത്തം. KL 11 എന്റര്‍ടൈന്‍മെന്റ്  ബാനറില്‍ രാഹുല്‍ പി നായര്‍ ആണ് ഷാഡോ സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണവും രാഹുൽ തന്നെ.

രാജീവ് ബാലകൃഷ്ണന്റേതാണ് കഥ. രാജീവ് ബാലകൃഷ്ണൻ, അഭിജിത് പി. നായർ, സിഞ്ജന ഗൗഡ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Content Highlights :Shadow malayalam short film