പരിസ്ഥിതി സംരക്ഷണ അവബോധവും, അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സുധീഷ് ശിവശങ്കരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് 'ഷെയ്‌ഡ്'.

ലോക പരിസ്ഥിതി ദിനത്തിൽ പുറത്തിറക്കിയ ഈ ഷോർട്ട് ഫിലിം ഒരു വൃദ്ധന്റെയും വളർത്തുനായയുടെയും കഥ പറയുന്നു, അവരുടെ നിരുപാധികമായ സ്നേഹം എല്ലാ മൃഗസ്നേഹികളുടെയും ഹൃദയത്തെ സ്പർശിക്കും.

ഈ ചിത്രത്തിന്റെ യൂട്യൂബ് റിലീസ് ചെയ്തത് നടൻ ഉണ്ണി മുകുന്ദൻ, സെന്തിൽ കൃഷ്ണ, സംവിധായകരായ അജയ് വാസുദേവ്, പ്രിയനന്ദനൻ, ബിലഹരി, സംഗീത സംവിധായകരായ രതീഷ് വേഗ, രാഹുൽ രാജ് എന്നിവർ ചേർന്നാണ്.

സജ്ജീവൻ ആണ് പ്രധാന കഥാപാത്രമായ വൃദ്ധനായി അഭിനയിക്കുന്നത്. ചിത്രത്തിന്റ നിർമ്മാണം സേതു ശിവൻ പ്രൊഡക്ഷൻസ് ആണ്. ഛായാഗ്രഹണം അജയ് ടി എ, എഡിറ്റിംഗ് ഫ്രാങ്ക്ളിൻ ബിസെഡ് എന്നിവർ നിർവഹിച്ചിരിക്കുന്നു. സംഗീതം വിഷ്ണു ദാസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് ശ്രീജിത്ത് ശ്രീനിവാസൻ, ഡിഐ കളറിസ്റ്റ് ഇജാസ് നൗഷാദ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷൈൻ മോഹൻ, ക്രിയേറ്റീവ് ഡയറക്ടർമാർ സനൂപ്, സന്ദീപ് & സജീഷ് കെ എസ്, അസോസിയേറ്റ് ക്യാമറാമാൻ ഫ്രാങ്ക്ലിൻ ബിസെഡ്, കല കൃഷ്ണൻ, ബാബു & നിധീഷ്, പ്രൊഡക്ഷൻ കൺട്രോളർ സുബീഷ് ശിവശങ്കരൻ, അസിസ്റ്റന്റ് ഡയറക്ടർ കിരൺ സി കെ, ഡോഗ് ട്രെയിനർ പ്രതീക് പ്രേംകുമാർ (ബാർക്ക് എൻ ട്രാക്ക് കെ 9 അക്കാദമി), സ്റ്റിൽസ് അരുൺ കെ ബി, സ്പോട്ട് എഡിറ്റർ പ്രശാന്ത് ദാസ്, പോസ്റ്റർ ഡിസൈൻ ശ്രീകുമാർ വി.എസ് എന്നിവരാണ്.

content highlights : Shade malayalam Short Film Short Movie about PetS Environment Day Movie