മണിചെയിൻ , മൾട്ടിലെവൽ മാർക്കറ്റിംഗിലെ തട്ടിപ്പുകളെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്കന്റ് ലിസ്ണർ എന്ന മലയാളം ത്രില്ലർ ഷോർട്ട് ഫിലിം ശ്രദ്ധനേടുന്നു. മണി മാര്‍ക്കറ്റിംഗും മള്‍ട്ടി ലെവല്‍ ബിസിനസും മുതല്‍ ഇലുമിനാറ്റി വരെ ഈ കൊച്ചു ചിത്രത്തിൽ ചര്‍ച്ചയാവുന്നുണ്ട്.
യാഥാര്‍ഥ്യങ്ങളാല്‍ ജീവിതത്തില്‍ പകച്ചു നില്‍ക്കുന്ന ഒരു പറ്റം ചെറുപ്പക്കാരും അവരുടെ സ്വപ്നങ്ങളും ആ സ്വപ്നങ്ങളെ മുതലെടുക്കുന്ന മറ്റു ചിലരും. അതിനിടയില്‍ കൂടെയുള്ള കോണ്‍സ്പിറസി തിയറിയും എന്ന ടാഗിലാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.
കാരമസോവ് ക്രിയേഷൻസിന്റെ ബാനറിൽ അതുൽ എ എൻ ആണ് രചനയും , സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം മിലൻ കെ മനോജും , എഡിറ്റിംഗ് രോഹിത്ത് വി എസും , പശ്ചാത്തല സംഗീതം , സൗണ്ട് ഡിസൈൻ എന്നിവ വിവേക് രാധാകൃഷ്ണനും നിർവഹിച്ചിരിക്കുന്നു.
ബി.ജി.എം വിവേക് രാധാകൃഷ്ണന്‍, അനശ്വറിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അനശ്വര്‍ എം.കെയും കലേഷ് ദാസുമാണ്.
Content Highlights : Second Listner Malayalam Short Film