സരയു മോഹൻ പ്രധാന കഥാപാത്രമായി എത്തുന്ന 'ഷക്കീല' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സുഗീഷ് സംവിധാനം ചെയ്യുന്ന ചിത്രം 

ഫൺഡേ ക്ലബ് ഖത്തറാണ് നിർമ്മിച്ചിരിക്കുന്നത്. 

കഥ, തിരക്കഥ, സംഭാഷണം എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് അമൽ കെ. ജോബിയാണ്. ഛായാഗ്രഹണം ഷിജു എം. ഭാസ്കർ. ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത് ഹിഷാം യൂസുഫാണ്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് മനു രമേശൻ. 

ചിത്രം ജൂലൈ അഞ്ചിന് വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യും

Content Highlights : Sarayu Mohan Shakeela Short film Teaser Sugeesh Amal KJoby Shiju