ജീവന്‍ രക്ഷിക്കാന്‍ പായുന്നവര്‍,ആ വളയം പിടിക്കുന്ന കൈകളെ അറിയുമോ?കാണണം 'റഷ്'

ദൈവത്തിന്റെ കാലാള്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. അപകടത്തില്‍പെട്ട രോഗിയേയും കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ ആശുപത്രികളിലേക്ക് പറക്കുന്ന ഇവരെ മറ്റെന്ത് വിളിക്കാനാണ്. പലപ്പോഴും സ്വന്തം ജീവിതവും ആവശ്യങ്ങളും മറന്ന് ജീവൻ രക്ഷിക്കാനായി പായുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെക്കുറിച്ചുള്ള ഒരു ഹ്രസ്വചിത്രമാണ് റഷ്.

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ജോലിയുടെ ഗൗരവം മനസിലാക്കിത്തരുന്നതിനോടൊപ്പം സമൂഹത്തിലെ ചില ദുഷിച്ച മനസുള്ളവരെയും ചിത്രം കാണിച്ച് തരുന്നു.

സുമീന്ദ്രനാഥ് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ദേവാനന്ദ ശിവാനന്ദ്. ക്യാമറ മനോജ് കലാഗ്രാമം, എഡിറ്റിംഗ് സുരേഷ് കൃഷ്ണ, സംഗീതം നിഖില്‍ ആര്‍. നായര്‍. സുരേഷ് കൃഷ്ണ, മനീഷ്, പ്രകാശ് മലയം, ജസ്റ്റിന്‍, അശ്വതി എസ്. നായര്‍, അനു സുരേഷ് എന്നിവരാണ് അഭിനേതാക്കള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented