സിനിമാക്കാര്‍ അവരുടെ വ്യക്തിജീവിതത്തിലും സെറ്റിലും അവസരമന്വേഷിച്ചു വരുന്ന ധാരാളം ചെറുപ്പക്കാരെ കാണാറുണ്ട്. നിരന്തരം കാണുന്ന അത്തരം മുഖങ്ങളെ ചിലര്‍ ആട്ടിപ്പായിക്കും. ചിലര്‍ അടുത്ത സിനിമയില്‍ നോക്കാമെന്നു പറയും. മറ്റ് ചിലര്‍ ചെറിയ അവസരങ്ങള്‍ നല്‍കും. സിനിമാഭിനയമോഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയുന്ന റോളിങ് ലൈഫ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അപ്രതീക്ഷിത ട്വിസ്‌റ്റോടെയുള്ള സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റെ പ്രത്യേകത. ഒറ്റ ഷോട്ടിലാണ് ചിത്രീകരണം.
സണ്ണി ചാക്കോ, അഷ്‌ക്കര്‍ അലി എന്നിവരാണ് അഭിനേതാക്കള്‍. സിജോയ് ജോസ് ആണ് ഛായാഗ്രഹണം. ശ്യാം ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണി സില്‍ക്‌സ് ഇന്റര്‍നാഷണല്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.
Content highlights : rolling life single take 4 minute malayalam short film