അഞ്ച് യുവ സുന്ദരിമാരുടെ കഥ പറയുന്ന പ്രഗ്ലീ തിങ്സ് എന്ന വെബ് സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങി. പ്രമുഖ ചലച്ചിത്ര താരങ്ങളായ ജയസൂര്യ, ശബരീഷ് വർമ്മ, ബാലു വർഗീസ് എന്നിവരാണ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്.
ദിയ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എക്സ്ക്ലൂസിവ് ഒറിജിനൽസ് ആണ് പ്രഗ്ലീ തിംഗ്സ് ഒരുക്കുന്നത് . നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിശാഖ് നന്ദു സംവിധാനം നിർവഹിക്കുന്നു. സൽജിത് ആണ് നിർമാതാവ്
രഞ്ജിത്ത് സുരേന്ദ്രൻ ചിത്രസംയോജനവും ഛായാഗ്രഹണവും നിർവഹിക്കുന്നു. പാശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോഡ്വിൻ ജിയോ സാബു. ഓഡിയോഗ്രാഫി ഗോപിക ഹരി, ക്രിയേറ്റീവ് ഡയറക്ടർ അമർ ജ്യോത്, പ്രോജക്ട് ഡിസൈനർ അലീന ജോർജ് , സ്റ്റിൽസ് ഹുസ്സൈൻ എന്നിവരാണ് പ്രഗ്ലീ തിംഗ്സിന്റെ മറ്റ് പ്രധാന അഭിനേതാക്കൾ.
അതിഥി ചിന്നു, എഞ്ചൽ തോമസ്, ജെസ്നി അന്ന ജോയ്, അന്ന ചാക്കോ, മേഘ ജെനിൻ,ശ്രീജിത്ത് ശ്രീനാഥ് ബാബു , സേതു തമ്പി , അലീന ടെരേസ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
Content Highlights :Pregly Things Mini WebSeries Exclusive Originals Diya Entertainment