ആത്മവിശ്വാസത്തിലേക്കുയരാന്‍ ഒരു പെണ്‍കുട്ടിയെ സ്വാധീനിക്കുന്ന ഫോട്ടോഗ്രാഫുകളുടേയും ഒരു സ്ട്രീറ്റ് ഫോട്ടോഗ്രാഫറുടെയും കഥയാണ് പോര്‍ട്രെയ്റ്റ് എന്ന ഹ്രസ്വചിത്രം. രോഹിത് ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ഈ ചിത്രം കോഴിക്കോട് നഗരത്തിലെ വിവിധ തെരുവുകളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.
സംഭാഷണങ്ങളില്ലാതെ ദൃശ്യങ്ങള്‍ക്കും സംഗീതത്തിനും പ്രാധാന്യം നല്‍കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയെയും ഫോട്ടോഗ്രാഫിയേയും സ്നേഹിക്കുന്ന സൗഹൃദകൂട്ടായ്മകളായ സ്‌റ്റോറി ഫാക്ടറിയും ഫോട്ടം.കോമും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. .
ക്യാമറ- അരുണ്‍ ഭാസ്‌കര്‍, തിരക്കഥ- ഷിബിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ-് അജയ്കുയിലൂര്‍. നടന്‍ വിനയ് ഫോര്‍ട്ടാണ് ചിത്രം റിലീസ് ചെയ്തത്. ബിജിന്‍ കെ. ബേബി, അശ്വതി സിദ്ധാര്‍ഥ്, സിഗില്‍ ഗോപാല്‍ എന്നിവര്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരിക്കുന്നു. ഉരുവാട്ടി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും അല്‍ തക്ക്ലായിന്‍ ഫെസ്റ്റിവലിലും ചിത്രം മത്സരിക്കുന്നുണ്ട്.
Content Highlights: Portrait Malayalam Short Film, Story Factory 2021, Rohith Chandrasekhar