ഗിരീഷ് പി.സി പാലം സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് പൂജ്യം. ഒരു സാധാരണക്കാരന്റെ ജീവിതവും അയാളുടെ ജീവിതത്തില്‍ മദ്യാസക്തി വരുത്തിവെയ്ക്കുന്ന പ്രത്യാഘാതങ്ങളുമാണ് പൂജ്യം ചര്‍ച്ച ചെയ്യുന്നത്. മരണാനന്തരം ഏവരും ഒറ്റയ്ക്കാണെന്നും ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും പ്രിയപ്പെട്ടതൊക്കെ ചേര്‍ത്ത് പിടിക്കണമെന്നും ഈ ഹ്രസ്വചിത്രം ഓർമിപ്പിക്കുന്നു.

രാജീവ് ബേപ്പൂര്‍, സുമിത സജീഷ്, ദിയ കൃഷ്ണ, വാരിജാക്ഷന്‍.ടി.കെ തുടങ്ങിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 

സുധി പി.സി പാലത്തിന്റെതാണ് കഥ. അഷ്‌റഫ് പാലാഴി ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സംഗീതം ഡൊമനിക്ക് മാര്‍ട്ടിന്‍. 

Content Highlights: poojyam malayalam short film by Gireesh PC Palam