ശ്രദ്ധ നേടി പൊന്നോണം സൂക്ഷിച്ചോണം എന്ന ഹ്രസ്വചിത്രം. മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും ചെയ്ത അമ്മയും മകനും കോവിഡ്കാല ഓണം ആഘോഷിക്കുകയാണ്. മുത്തശ്ശനിൽ നിന്ന് മാവേലിയെകുറിച്ച് അറിഞ്ഞ കുട്ടിയ്ക്ക് കൗതുകം മൂത്ത് മാവേലിയെ കാണാൻ ആഗ്രഹം. എന്നാൽ മാവേലി കോവിഡ് കാലമായതുകൊണ്ട് വരില്ലെന്നറിഞ്ഞ് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ ആരോഗ്യപ്രവർത്തകനായി എത്തി ബോധവൽക്കരണം നടത്തി മാവേലിയായി മാറുകയാണ് ഹ്രസ്വചിത്രത്തിലൂടെ തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ്. 

സിബി പോട്ടാരാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വിജേഷ്നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. ഉണ്ണി കോട്ടക്കൽ, ജഗൻ ശ്യാംലാൽ,  സ്മിത ജെന്നറ്റ്,  കെ.എച്ച്. ഹരിത, മീര മനു, മാനവ മനു  തുടങ്ങിയവരാണ് വേഷമിട്ടിരിക്കുന്നത്. 

കോവിഡ്കാല ഓണമായതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് കരുതലോടെ വീട്ടിലിരുന്ന് തന്നെ സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്ന് ബോധവൽക്കരിക്കുക കൂടിയാണ് പൊന്നോണം സൂക്ഷിച്ചോണം എന്ന ഈ ഹ്രസ്വചിത്രം.

content highlights : Ponnonam Sookshichonam malayalam short film