മനുഷ്യരുടെ കാഴ്ച്ചപ്പാടുകള്‍ക്ക് നേരെയുള്ള ഒരു ചോദ്യവും ഉത്തരവുമാണ് പോയിന്റ് ഓഫ് വ്യൂ എന്ന ഹ്രസ്വചിത്രം. ഒരേ വസ്തുവിനെ രണ്ടു വ്യത്യസ്ത വ്യക്തികള്‍ കാണുമ്പോള്‍ അവരുടെ കാഴ്ചകള്‍ അവരുടെ മാനസികാവസ്ഥയെയും സ്വഭാവത്തെയും ആശ്രയിച്ചായിരിക്കും രൂപപ്പെടുക എന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

മലയാളത്തില്‍ അത്ര സുപരിചിതമല്ലാത്ത വണ്‍ മിനിറ്റ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് പോയിന്റ് ഓഫ് വ്യൂ ഒരുക്കിയിരിക്കുന്നത്. ആഗോള തലത്തില്‍ വ്യത്യസ്തമായ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഒന്നര മിനുട്ടില്‍ കവിയാതെ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നതിനെയാണ് വണ്‍ മിനിറ്റ് ചലഞ്ച് എന്ന് പറയുന്നത്. സോഷ്യല്‍ മീഡിയ വഴി പ്രദര്‍ശനത്തിനെത്തിയ പോയിന്റ് ഓഫ് വ്യുവിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തിരക്കഥാകൃത്തും ഹ്രസ്വചിത്ര സംവിധായകനുമായ ജോമിറ്റ് ജോസാണ് ഈ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. പോളിടെക്‌നിക്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകളുടെ ഛായാഗ്രാഹകന്‍ ആയ പ്രമോദ് കെ. പിള്ളയാണ് ഛായാഗ്രഹണം. എഡിറ്റിങ്ങും ശബ്ദമിശ്രണവും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെ ആണ്. നിര്‍മ്മാണം ഐഡിയല്‍ തിയ്യറ്റര്‍ പ്രൊഡക്ഷന്‍സ്. അഭിനേതാക്കള്‍- ബേസില്‍ പി ദാസ്, അരുണ്‍ ജോര്‍ജ്ജ് വലിയപറമ്പില്‍.

Content Highlights: Point Of View One Minute Short Film 2020,  Ideal Theater, Jomit Jose, Pramod K Pillai