മകൻ്റെ മനസ്സും സ്നേഹവും തിരിച്ചുപിടിക്കാനുള്ള ഒരു അച്ഛൻ്റെ ശ്രമമാണ് പാട്രിക് ഡേ എന്ന ഏറ്റവും പുതിയ ഹ്രസ്വ ചിത്രത്തിന് ആധാരം. മനപ്പൂർവം അല്ലാതെ ഒരാൾ ചെയ്യുന്ന പ്രവൃത്തി മറ്റൊരുവൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചേക്കാം എന്ന് മനോഹരമായി തന്നെ കഥ പറയുന്നു. തോൽവിയിലും ഒരു വിജയമുണ്ടെന്ന് പറയുന്ന കഥ ഇതിനോടകം ആയിരങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു.

ക്രെഡോക്സ് ടാക്കീസ് (Credox talkies) ന്റെ ബാനറിൽ അഭിനന്ദ് സോമൻ സംവിധാനം ചെയ്ത പാട്രിക് ഡേയ് നിർമ്മിച്ചിരിക്കുന്നത് ഷമ്മി തോമസും ശൈലജ ദേവിയുമാണ്. 

സ്വാതന്ത്ര്യ ഛായാഗ്രാഹകനായ അജ്മൽ സാബുവാണ് ചിത്രത്തിന്റെ ക്യാമറയും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ജോയൽ ജോൺസ് ഈണവും നിര്വഹിച്ചിരിക്കുന്നു. അദീഫ് മുഹമ്മദ് പാടിയ ചിത്രത്തിലെ ഗാനവും ശ്രദ്ധ നേടിയിട്ടുണ്ട്.

Content Highlights: patrick day malayalam short on film father and son love