പൂമരം, കുങ്‍ഫു മാസ്റ്റർ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ എഡിറ്റർ കെ.ആർ.മിഥുൻ സംവിധാനം നിർവഹിച്ച ഷോർട് ഫിലിം "പാമ്പാടി പാലം പത്മിനി കാണ്ഡം" പ്രേക്ഷക ശ്രദ്ധ നേടുന്നു.

വയലൻസും ബ്ലാക്ക് ഹ്യുമറും ചേർത്ത് നോൺ ലീനിയർ രീതിയിൽ പറഞ്ഞു പോകുന്ന ഹ്രസ്വ ചിത്രമാണിത്. ഇംതിയാസ് ഖാനാണ് രചന. നിധീഷ് പുഷ്പാം​ഗദൻ ക്യാമറ.

കുടിയൻ റാസ്പുടിൻ ഡാൻസ് വേർഷനിലൂടെ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ബി ബോയ് സാൻ ആണ് ആക്ഷൻ രംഗങ്ങൾക്ക് കോറിയോഗ്രാഫി നിർവഹിച്ചത്. വിഷ്ണു ശിവശങ്കറാണ് സം​ഗീതം.

മനു പ്ലാവില, ബസോദ് ബാബുരാജ്, ബി ബോയ് സാൻ, സാഖിൽ, അങ്കിത അർജുൻ, ഹരിത, സനൽ ശിവറാം എന്നിവരാണ് അഭിനേതാക്കൾ


content highlights : Pampadi Paalam Padmini Kaandam New Malayalam Short Film KR Midhun