അജുവർഗീസിനെ നായകനാക്കി കാർത്തിക് ശങ്കർ സംവിധാനം ചെയ്ത പലപ്പോഴും എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഫന്റാസ്റ്റിക് ഫിലിംസ് ആന്റ് ഫ്രണ്ട്സിന്റെ ബാനറിൽ റെജിൻ തോമസ് അദ്വൈത ശ്രീകാന്ത് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വിവാഹലോചനയുമായി ബന്ധപ്പെട്ട് ഒരു യുവാവും യുവതിയും പരസ്പരം കണ്ടുമുട്ടുന്നു. മനസ്സുതുറന്ന് സംസാരിക്കണമെന്ന ധാരണയിലാണ് സംഭാഷണം ആരംഭിക്കുന്നത്. പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ.
ഛായാഗ്രഹണം- ആന്റണി ജോസഫ്, ജിതിൻ വയനാട്, രചന, ചിത്രസംയോജനം, പശ്ചാത്തല സംഗീതം- കാർത്തിക് ശങ്കർ, അസോസിയേറ്റ് ഡയറക്ടർ- വിശാൽ വിശ്വനാഥൻ, മേക്കപ്പ്- പ്രദീപ് കുമാർ എസ്. അസിസ്റ്റന്റ് ഡയറക്ടർ- അഞ്ജു പ്രേം കുമാർ, സ്റ്റിൽസ്- സുജിത് പ്രേമലത, ഷിബു ബൊക്കേപിക്സ്, ഡിസെെൻസ്-റാണാ പ്രതാപ്, പി.ആർ.ഒ- അഭിലാഷ് ശ്രീരംഗൻ.
Content Highlights: PALAPPOZHUM Malayalam short film Aju Varghese Kaarthik Shankar Funtastic Films