പടിഞ്ഞാറ്റ എന്ന ഹ്രസ്വിത്രം മനോഹരമായ ദൃശ്യവല്‍കരണം കൊണ്ട് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്നത്, ചിന്തയുടെ താഴ്‌വരയിലേക്കാണ്. മരണാനന്തര ജീവിതം എന്നൊന്നുണ്ടോ എന്നറിയില്ല. എങ്കിലും അത്തരം ഒരു ലോകമുണ്ടെന്ന് വളരെ മനോഹരമായി ഭാവനയില്‍ കാണിച്ചുതരികയാണ് ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള പടിഞാറ്റ.

തുടക്കം മുതല്‍ പ്രക്ഷകന്  മുന്‍വിധി കല്‍പിക്കാന്‍ കഴിയാത്ത രീതിയില്‍ കൂട്ടിക്കൊണ്ടുപോകുന്ന തിരക്കഥയില്‍ വേറിട്ടതും ബുദ്ധിപരവുമായ അവതരണശൈലിയാണ് കൈക്കൊണ്ടിരിക്കുന്നത്.
 
അതുപോലെ മേന്‍മയുള്ള ദൃശ്യവല്‍കരണവും പശ്ചാത്തല സംഗീതവും കാഴ്ച്ചക്കാരനെ അലോസരപ്പെടുത്താതെ നിര്‍വഹിച്ചിരിക്കുന്നു. ഒറ്റ ഷോട്ടില്‍ മനസ്സ് നീറുന്ന ക്ലൈമാക്‌സ് കൂടി ആയപ്പോള്‍ പടിഞ്ഞാറ്റ അതിന്റെ പൂര്‍ണത കൈവരിച്ചു എന്ന് പറയാം. 

നവാഗതനായ അരുണ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഋതുനന്ദ, സതിദേവി, ബൈജു, കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

പ്രണവ് മോഹന്‍ലാലിന്റെ ആദി , ടിയാന്‍ തുടങ്ങിയ ചിത്രങ്ങലുടെ അസ്സോസിയേറ്റായി പ്രവര്‍ത്തിച്ച ശ്രീറാം നമ്പ്യാരിന്റെ ക്യാമറക്കാഴ്ച്ചകളും വസിം-മുരളി എന്നിവരുടെ സംഗീതവും എടുത്ത്പറയേണ്ടതാണ്. 
   

Content Highlights: PADINJATTA Malayalam Short Film Life After Death, Mathrubhumi, Movies