പാഠം 1951 മമ്മൂട്ടി മകന്‍ ദുല്‍ഖര്‍. ഇതൊരു ഹ്രസ്വചിത്രത്തിന്റെ തലക്കെട്ടാണ്. പ്രവാസിയായ അച്ഛന്‍ ചെയ്യുന്ന ജോലിയുടെ വില മനസ്സിലാകാത്ത മകന് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും അത് മനസ്സിലാക്കിക്കൊടുത്തതാണ് കഥയുടെ സാരാംശം. വ്യത്യസ്തവും അതേസമയം കൗതുകകരവുമായ പേരും പ്രമേയവും കൊണ്ട് ഈ 21 മിനിട്ട് ദൈര്‍ഖ്യമുള്ള ചിത്രം ശ്രദ്ധ നേടുകയാണ്. നടന്‍മാരായ അനൂപ് മേനോന്‍, ഇര്‍ഷാദ് അലി എന്നിവര്‍ സോഷ്യല്‍മീഡിയയിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഷാഫി ചെന്ത്രാപ്പിന്നി ആണ് സംവിധാനം. ബിവീഷ് ബാലന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. റഫീഖ് മൊയ്തു, അനന്ദു അനില്‍, ഷക്കീര്‍ ബാവു, തന്‍വീര്‍ മാളികയില്‍, സമീര്‍ സാലി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
Content highlights : Padam 1951 Mammootty Makan Dulquer new malayalam shortfilm