രു പാവയെ പ്രധാന കഥാപാത്രമാക്കി നിഖില്‍ മാധവ് സംവിധാനം ചെയ്ത പാവ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. വെറും മുന്ന് മിനിറ്റ് മുപ്പത്തിയൊമ്പത് സെക്കന്റ് ദൈര്‍ഖ്യമുള്ള ഈ ചിത്രം സുരക്ഷിതമാണെന്ന് നാം കരുതുന്ന വീടുകള്‍ക്കുള്ളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വരുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള സന്ദേശമാണ് നല്‍കുന്നത്. 

അച്ഛന്റെ സംരക്ഷണയില്‍ കഴിയുന്ന ഒരു കൊച്ച് കുഞ്ഞ്. അവള്‍ പതിയെ വലുതാകുന്നു. പഠിക്കാന്‍ മിടുക്കിയായ അവള്‍ക്ക് ആവശ്യമുള്ള എല്ലാ സാഹചര്യവും അച്ഛന്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ബാല്യംവിട്ട് കൗമാരത്തിലേക്ക് കടന്ന അവളോട് അച്ഛന്റെ സമീപനം ക്രമേണ മാറുന്നു. ഒരു ദിവസം രാത്രി അയാള്‍ അവളെ ലൈംഗികമായി ഉപയോഗിക്കുന്നു. എന്നാല്‍ അവള്‍ പ്രതികരിക്കുന്നില്ല. മരവിച്ച മനസ്സോടെ കണ്ണീരൊലിപ്പിച്ചു കിടക്കുന്നു. ജീവനേക്കാളേറെ താന്‍ സ്‌നേഹിച്ച അച്ഛന്‍ ഒരിക്കലും പിച്ചിചീന്തുമെന്ന് കരുതിയില്ല.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അന്തരിച്ച ഹര്‍ഷന്‍ അന്ദ്രപ്പള്ളി, അജ്മല്‍ എ.ജെ എന്നിവര്‍ ചേര്‍ന്നാണ്. ഹര്‍ഷന്റെ ഓര്‍മയ്ക്കായി ഈ ചിത്രം സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ പറയുന്നു. ഛായാഗ്രഹണം: മുബഷിര്‍ പട്ടാമ്പി, സംഗീതം: അരവിന്ദ് സംഗീത്.