റ് വ്യത്യസ്ത സ്ഥലങ്ങളിൽ താമസിക്കുന്ന ഒൻപത് സഹോദരങ്ങൾ ചേർന്ന് തയ്യാറാക്കിയ 'ഒരു കുടുംബ ചളി ചിത്രം ' എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. കോവിഡ് 19 പ്രതിരോധമെന്ന് സന്ദേശം നൽകുന്നതിന് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

എഴുത്ത്കാരനും സംവിധായകനുമായ കൃഷ്ണഭാസ്കർ മംഗലശ്ശേരിയാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സ്ക്രിപ്റ്റ്  നിഖിൽ വർമ്മ. ഗായകനും ഗാനരചയിതാവുമായ നടുമായ ശബരീഷ് വർമ്മയും ഒരു മുഖ്യ വേഷം ചെയ്തിട്ടുള്ള ഈ നർമ്മചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത,  ഓരോരുത്തരും അവരവരുടെ വീട്ടിൽ തന്നെയാണ് അവരുടെ ഭാഗങ്ങൾ ചിത്രീകരിച്ചത് എന്നുള്ളതാണ്. 

ശബരീഷ്, കൃഷ്ണഭാസ്കർ, നിഖിൽ എന്നിവരെ കൂടാതെ സന്ദീപ്, അരവിന്ദ്, വിഷ്ണു, വിഷ്ണുദാസ്, ജിഷ്ണു, സംഗീത് എന്നിവരും കഥാപാത്രങ്ങൾ ആകുന്നു. ലോക്ക്ഡൗൺ ഇടവേള മുതലാക്കി സംഗീതം പഠിക്കാൻ ഇറങ്ങുന്ന അച്ഛനും മകനും ആണ് ഇതിലെ കേന്ദ്ര ബിന്ദു. 

പിന്നണിയിൽ ഇതിൽ പലരുടെയും ഭാര്യമാരുടെ കയ്യൊപ്പും പതിഞ്ഞിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച ബിനോയ്‌ കോട്ടക്കലാണ് എഡിറ്റിങ്. സംഭവിച്ച ചില സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിച്ച് കൂടുതൽ  കുടുംബ ചളിച്ചിത്രങ്ങൾ ഉണ്ടാക്കുവാൻ ആണ് തീരുമാനം എന്ന് സംവിധായകൻ  കൃഷ്ണഭാസ്കർ പറയുന്നു. 

Content Highlights: Oru Kudumba Chali Chithram Malayalam Short film