ചെറുസിനിമകളും സംഗീത ആൽബങ്ങളും സമൂഹമാധ്യമങ്ങളിൽ അവയുടേതായ കൃത്യമായ സ്ഥാനം കണ്ടെത്തുന്ന ഇന്നത്തെ കാലത്ത് വേറിട്ട ഒരു പരീക്ഷണവുമായി ഒരു ഹ്രസ്വചിത്രം. ''ഒരു ചെറിയ സുഖം'' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തെ സംഗീതത്തിന്റെ മേമ്പൊടിയും ചേർന്നാണ് അവതരിപ്പിച്ചിരിക്കുന്നത്.
തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആഘോഷ് വൈഷ്ണവാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ആഘോഷ് തന്നെ. തുഷാര പിള്ള, സണ്ണി കുരുവിള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിബി ആന്റണിയും ചിത്രത്തിൽ വേഷമിടുന്നു.
നവീൻ മാരാരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സിദ്ധാർഥ പ്രദീപാണ്. പിന്നണിഗായകനും സംഗീത സംവിധാകനുമായ ദീപാങ്കുരനും പശ്‌ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. സെക്കന്റ് യൂണിറ്റ് കാമറാമാനായി ആദിൽ ഹൈദ്രോസും നിശ്ചല ഛായാഗ്രഹണം കൃഷ്ണകുമാറും നിർവഹിച്ചിരിക്കുന്നു.
വളരെയധികം പരിമിതികളിൽ നിന്നുകൊണ്ട് വളരെ ചെറിയ രീതിയിലാണ് ചിത്രീകരണം നടത്തിയിട്ടുള്ളത്. ഒരു തരത്തിലുമുള്ള ചമയങ്ങളോ ആർട്ടിഫിഷ്യൽ ലൈറ്റ് യൂണിറ്റുകളോ ഒന്നും തന്നെയില്ലാതെ വളരെ മനോഹരമായും സ്വാഭാവികമായുമാണ് ചിത്രീകരിച്ചിട്ടുള്ളതും- സംവിധായകൻ പറയുന്നു.
Content Highlights: Oru cheriya Sugham Malayalam Short Film, Aghosh Vyshnavam, Deepankuran, Sidhartha Pradeep