രാത്രിയിലെ ബസ് യാത്രയിൽ ഒരു ട്രാൻഡ്ജെൻഡർ നേരിടേണ്ടി വരുന്ന ദാരുണമായ അവസ്ഥ പറയുന്ന ഊറാമ്പുലികൾ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഡോ. അപർണ സോമൻ ആണ് സിംഗിൾ ഷോട്ടിൽ കഥ പറയുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പേരിലെ കൗതുകവും ചർച്ച ചെയ്യുന്ന ഗൗരവമായ വിഷയവും കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് ഈ ചിത്രം. ആര്യൻ കൃഷ്ണന്റേതാണ് കഥ. രാജീവ് രാജേന്ദ്രൻ ആണ് ഛായാഗ്രഹണം.
അമൽ ഷാരോൺ സുബ്രമണ്യൻ, നേതാജി സൂര്യ, മധു, ശിബിരാജ്, മുണ്ടമ്പ്ര ഫൈസൽമോൻ, സഹൽ തസ്നീം, മുസ്തഫ കുരിക്കൾ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
Content Highlights :Oorambulikal Malayalam Short Film Dr Aparna Soman Aryan Krishnan