റ്റിറ്റോ പി. തങ്കച്ചന്‍ കഥയെഴുതി സംവിധാനം ചെയ്ത ഓമനത്തിങ്കള്‍ കിടാവോ എന്ന  ഷോര്‍ട്ഫിലിം ശ്രദ്ധനേടുന്നു. മാതാപിതാക്കള്‍ക്കുള്ള സമര്‍പ്പണമായി ചെയ്തിരിക്കുന്ന ഈ മനോഹരമായ ഹ്രസ്വചിത്രം വൃദ്ധസദനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന അച്ഛനമ്മമാരുടെ വേദനകളാണ് പങ്കുവയ്ക്കുന്നത്.

കണ്ണീരോടെയല്ലാതെ ഈ ചിത്രം കണ്ടു തീര്‍ക്കാനാവില്ല. സിനിമ കണ്ടവര്‍ ഞങ്ങളോട് പറഞ്ഞതും അതു തന്നെ. മാതാപിതാക്കളെ തെരുവില്‍ വലിച്ചെറിയുന്ന മക്കള്‍ ജീവിക്കുന്ന ലോകത്ത് ഞങ്ങളുടെ ഈ കൊച്ചു ചിത്രം ഒരു നല്ല സന്ദേശം പകരുമെന്ന് വിശ്വസിക്കുന്നു- സംവിധായകന്‍ പറയുന്നു.

അമ്മുക്കുട്ടി എന്നൊരമ്മയുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മനോഹരമായ ഗാനങ്ങളും ദൃശ്യഭംഗിയും അഭിനയ പ്രകടനങ്ങളും കൂടിച്ചേര്‍ന്ന ഈ ചിത്രത്തിന്റെ സംഗീതം ജോയല്‍ ജോണ്‍സും ക്യാമറയും എഡിറ്റിങ് അജ്മല്‍ സാബുവും നിര്‍വഹിച്ചിരിക്കുന്നു. രഞ്ജിത് ബ്രദേഴ്‌സിന്റെ  ബാനറില്‍ റബിന്‍ രഞ്ജിയാണ് നിര്‍മാണം. 

Content Highlights: omanathinkal kidavo short film titto p thankachan