നൂപ് മോഹന്‍ദാസ് സംവിധാനം ചെയ്ത നോട്ട് ഫോര്‍ സെയില്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. പരസ്പരം പറയാതെ പറയുന്ന നഷ്ടപ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന രണ്ടുപേര്‍ വീണ്ടും യാദൃശ്ചികമായി കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ തുടക്കം. അവരുടെ സംഭാഷണങ്ങളിലൂടെ കഥ വികസിക്കുന്നു. ദുഖം, പ്രണയം, വാത്സല്യം തുടങ്ങി മനുഷ്യമനസ്സിലെ ഏതാനും ചില വികാരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 

കഥയും തിരക്കഥയും, ഗാനരചനയും രംഗബോധിയുടെ ബാനറില്‍ ഹരിദേവ് കൃഷ്ണനാണ് ഒരുക്കിയിരിക്കുന്നത്. ഹരിദേവ് കൃഷ്ണനും ലക്ഷ്മി കാരാട്ടുമാണ് അഭിനേതാക്കള്‍. പ്രകാശ് റാണയുടെ കാമറ, രമേശ് കൃഷ്ണന്റെ സംഗീതം.

content Highlights: Not For Sale Malayalam short fiilm, Haridev Krishnan,  Lakshmi Karat, Anoop Mohan S