വനീത് വിനോദ് കഥയെഴുതി സംവിധാനം ചെയ്ത കുറ്റാന്വേഷണ ത്രില്ലര്‍ ഹ്രസ്വചിത്രമായ നിര്‍ണ്ണയം റിലീസ് ചെയ്തു. മ്യൂസിക് 247 ആണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

കേരളത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ഹ്രസ്വചിത്രം. സ്വന്തം വീട്ടില്‍ വച്ച് ഒരു പെണ്‍കുട്ടി ദാരുണമായ കൊല്ലപ്പെടുന്നതും അതിന്റെ അന്വേഷണവുമാണ് കഥയുടെ ഇതിവൃത്തം. സമൂഹത്തില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം ചിത്രം ഉയര്‍ത്തി കാണിക്കുന്നുണ്ട്.

ആദിത്യ നായര്‍, ഫൈസല്‍ എന്‍.എം, ആഷിഖ് എം ഹാജ, അനര്‍ഘ ചിത്ര, മിന്നു ജി ബാബു, നസരത്ത് ഷഹാബുദീന്‍, അഫ്‌സല്‍ മുഹമ്മദ്, ഭഗത് സൂര്യ, ഹരഗോവിന്ദ് പി നായര്‍, ആദര്‍ശ് ലാല്‍, നസീബ് ഷാ എന്നിവരാണ് അഭിനയിച്ചത്. ഛായാഗ്രഹണവും ചിത്രസംയോജനവും വിഎഫ്എക്‌സും നിര്‍വഹിച്ചിരിക്കുന്നത് അജ്മല്‍ ഹനീഫാണ്. പി എസ് ജയ് ഹരിയുടേതാണ് പശ്ചാത്തലസംഗീതം. ചിത്രകഥ മോഷന്‍ പിക്‌ചേഴ്‌സിന്റെ കൂടെ ബീയോണ്ട് ഡ്രീംസിന്റെ ബാനറില്‍ തംബുരു ദിലീപ്, മിത്ര അജിത്, റെമ ഭായ്, സിന്ധു പ്രദീപ്, ഉഷ റാണി, ഭഗത് സൂര്യ എന്നിവര്‍ ചേര്‍ന്നാണ് ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.