ശ്രദ്ധ നേടി നാട്ടിൽ എവിടെയാ എന്ന ഹ്രസ്വചിത്രം. കലാകാലങ്ങളായി കേരളത്തിലെ വ്യവസായ മേഖല  നേരിടുന്ന പ്രശ്നം വളരെ മനോഹരമായി പരാമർശിക്കുന്ന ഒരു ചെറു ചിത്രമാണ് നാട്ടിൽ എവിടെയാ. ആൻഡ്രൂസ് കഥയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പിസിഎം മീഡിയ ​ഗ്രൂപ്പ് ആണ്. 

അനീസ് ആണ് ക്യാമറ. എഡിറ്റ് ബിജു. നടൻ വിനയ് ഫോർ‌ട്ടിന്റെയും നടി മാർ​ഗരറ്റ് ആന്റണിയുടെയും ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ഒരു കൂട്ടം പ്രവാസികളാണ് ചിത്രത്തിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചിരിക്കുന്നത്. 

content highlights : Nattil Evideya Malayalam Short Film