നല്‍ ഒരു തരി മതി എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമല്ല, വിപ്ലവങ്ങള്‍ക്ക് മാത്രമല്ല, ദുരന്തങ്ങള്‍ക്കും ഒരു തരി മതി. ഒരു നിമിഷം തന്നെ. വികാരത്തള്ളിച്ചയില്‍ മനുഷ്യന്‍ മനുഷ്യത്വവും അവന്റെ വിവേചനബുദ്ധിയുമെല്ലാം മറക്കുമ്പോള്‍ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളാണ്. ഇത്തരമൊരു അവസ്ഥയിലേയ്ക്കാണ് മൈ റോഡ് എന്ന ഹ്രസ്വചിത്രത്തിലൂടെ സന്തോഷ് വള്ളിക്കോട് പറയുന്നത്.

റോഡില്‍ല്‍ വച്ച് ഒരു കാര്‍ ഡ്രൈവറും ഒരു ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടാവുന്ന ഒരു പതിവ് തര്‍ക്കത്തിലാണ് ചിത്രം തുടങ്ങുന്നത്. അവസാനിക്കുന്നത് വലിയൊരു ദുരന്തത്തിലും. ഇതാണ് പത്ത് മിനിറ്റ് കൊണ്ട് സന്തോഷ് വള്ളിക്കോട് പറയുന്നത്.

സിദ്ധാര്‍ഥന്‍, കെ.പി.രവി, വല്‍സലന്‍ കല്ലായി, ഷിംജിത്ത്, സന്തോഷ് കക്കയം എന്നിവരാണ് അഭിനേതാക്കള്‍.

ഫുഡ് ആന്‍ഡ് മൂവിയുടെ ബാനറില്‍ ശശിമംഗല നിര്‍മിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് വി.പി. പ്രവീണ്‍കുമറാണ്. സാജന്‍ കെ. റാമാണ് സംഗീതം. കല: ദേവപ്രകാശ്, എഡിറ്റിങ് നിര്‍വഹിച്ചതും സന്തോഷ് വള്ളിക്കോട് തന്നെ.

Content Highlights: My Road Santhosh Vallicode