മൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ് സുഹൃത്തുകളായ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്നൊരുക്കിയ 'ഓളം-ചൂസ് യുവര്‍ വൈബ്' എന്ന ഹൃസ്വ ചിത്രം. ഒരു സൈക്കോ-ത്രില്ലര്‍ ജോണറില്‍പ്പെട്ട ചിത്രം ലഹരിയ്‌ക്കെതിരെ ശക്തമായ സന്ദേശമാണ് പുതിയ തലമുറയ്ക്ക് നല്‍കുന്നത്. 

ലഹരിയ്ക്കടിമയായ ഒരു ചെറുപ്പക്കാരന്റെ മാനസികാവസ്ഥയിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.  ഓളം രണ്ട് വ്യത്യസ്ത ക്രമത്തിലൂടെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ഒരോ ക്രമത്തിനും വ്യത്യസ്ത സാങ്കേതിക പ്രവര്‍ത്തകരുമാണ്. ജീവിതമോ ലഹരിയോ, നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം, 'ചൂസ് യുവര്‍ വൈബ്'.

ഹരിശങ്കര്‍ ശ്രീദത്ത് സംവിധാനം ചെയ്കതിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ആദില്‍ ജലീലാണ്. ഗോപകുമാര്‍ കെ.ബിയും ദെലിഷ് ദാമോദരനും ചേര്‍ന്നാണ് ഛായാഗ്രഹണം. നചികേത് സജീവ്, ശങ്കര്‍ ഷാജി, ടോബിന്‍ കൈനകരി, അസറുദ്ദീന്‍ നാസര്‍, സാഹില്‍ സേഠ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

Content Highlights: malayalam psycho thriller short film Olam