നാളെയെന്ത് എന്ന ആശങ്കയാണ് ഈ കോവിഡ് കാലത്ത് ലോകം മുഴുവൻ അഭിമുഖീകരിക്കുന്നത്. പ്രതിസന്ധികളിൽ എന്നും ഊർജ്ജമായി നിൽക്കുന്നത് പ്രതീക്ഷ എന്ന വെളിച്ചമാണ്. ഈ ഇരുണ്ട കാലവും കടന്നു പോകും എന്ന പ്രതീക്ഷയെ ഒരു മ്യൂസിക്കൽ ഷോർട്ട് ഫിലിമിലൂടെ ആവിഷ്കരിക്കുകയാണ് വിഷ്ണു അശോക്.
കോവിഡ് 19 കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. ലോക്ഡൗൺ സമയത്ത് ആദ്യ കുഞ്ഞിനെ കാത്തിരിക്കുന്ന പ്രവാസി യുവാവിന്റെയും ഭാര്യയുടെയും മാനസിക സംഘർഷങ്ങളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
കുടുംബാംഗങ്ങൾ തന്നെയാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് പിന്നിൽ. ലോയ്‌ഡ് സാഗർ ആണ് ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. ആശംസ് രവി, അഞ്ജു റോയ്, അക്ഷയ് രവി, സുരേഷ് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുൾപ്രകാശ്. സൗമ്യ റാവു ആണ് ആലാപനം. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി. എഡിറ്റിംഗ് ബോബി രാജ്.
Content Highlights : musical short filmNRK couple awaiting their first baby