ശ്രദ്ധ നേടി മോട്ടോർ സൈക്കിൾ ഡയറീസ് എന്ന ഹ്രസ്വ ചിത്രം. കോവിഡ് 19 രോഗവ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ ‘ ഏകാന്തവാസവും അതിജീവനവും’ (Isolation and Survival) എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥാ രചനാ മത്സരത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകളുടെ ദൃശ്യാവിഷ്കാരങ്ങളായ 10 ഹ്രസ്വചിത്രങ്ങളിൽ ഒന്നാണ് മോട്ടോർ സൈക്കിൾ ഡയറീസ്.

ജമേഷ് കോട്ടക്കൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥ അജയകുമാർ എം ആണ്. ശ്രീറാം ചന്ദ്രശേഖർ ആണ് ഛായാ​ഗ്രഹണം. നിർമാണം വിവേക് പിഎ, ശ്രീജിത്ത് എം. ആനന്ദ് റോഷൻ, ഋതുപർണ, ഷാബ് ജാൻ, നാസർ മാരാത്ത്, സീജെ ജാൻ, ആലീസ് വയനാട്, സുരേഷ് തിരുവല്ലി, നവ്. ​ഗോപിനാഥ് എന്നിവരാണ് അഭിനേതാക്കൾ. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ചിത്രത്തിന്റെ പ്രമേയത്തിന് ആധാരം.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. അകം, ഒരു ബാർബറിൻറെ കഥ, ദാവീദ് ആൻഡ് ഗോലിയാത്ത്, കള്ളൻറെ ദൈവം,ഒരേ ശ്വാസം, ഭയം ഭക്തി, ദി ബേ, ലിബ്, സൂപ്പർ സ്പെഡർ എന്നിവയാണ് മറ്റ് ചിത്രങ്ങൾ. ഒരു ബാർബറിൻറെ കഥയിൽ നടൻ ഇന്ദ്രൻസാണ് പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.

content highlights : Motorcycle Diaries jamesh kottakkal Short Film Kerala State Chalachitra Academy