രക്തബന്ധത്തെക്കാളും, സ്നേഹ ബന്ധത്തേക്കാളും, സിനിമയെ സ്നേഹിച്ച മോഹനേട്ടൻ്റെ കഥ പറയുന്ന മോഹനേട്ടൻ്റെ സ്വപ്നങ്ങൾ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാംതടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം ചെയ്യുന്നു. വർഷങ്ങളായി സിനിമാരംഗത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങിയ വൈക്കം ദേവാണ് പ്രധാന കഥാപാത്രമായ മോഹനേട്ടനെ അവതരിപ്പികുന്നത്. സാജൻ പുഴിക്കോൽ, ഷാജിമോൻ മയോട്ടിൽ ,കോട്ടയം പുരുഷൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ   അവതരിപ്പിക്കുന്നു.

സിനിമയ്ക്ക് വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു മോഹനേട്ടന്റേത്. വലിയൊരു നടനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി സിനിമാ ലൊക്കേഷനുകൾ കയറിയിറങ്ങി. വർഷങ്ങൾ കഷ്ടപ്പെട്ടിട്ടും ഒന്നുമായില്ല. കുടുംബം പട്ടിണിയിലായി. കുട്ടികളെ തൻ്റെ സ്വപ്നത്തിനനുസരിച്ച് വളർത്താനായില്ല. ഒടുവിൽ വിധിക്ക് കീഴടങ്ങി തളർന്നുവീണു.

സിനിമാരംഗത്ത് അഭിനയമോഹവുമായി ജീവിക്കുന്ന ആയിരങ്ങളുടെ കഥയാണ് മോഹനേട്ടന്റെ സ്വപ്നങ്ങൾ. തേങ്ങാപ്പഴം യൂട്യൂബ് ചാനലിൽ ഈ ചിത്രം കാണാം.

തേങ്ങാപ്പഴം യൂട്യൂബ് മീഡിയയുടെ ബാനറിൽ, പയ്യാം തടത്തിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം ഷാജിമോൻ മയോട്ടിൽ സംവിധാനം ചെയ്യുന്നു. കഥ - സാജൻ പുഴിക്കോൽ, തിരക്കഥ, സംഭാഷണം, ക്യാമറ - ഗിരീഷ് ജി.കൃഷ്ണ, ക്രിയേറ്റീവ് ഹെഡ് - ശ്യാം എസ് സാലഗം.

സാജൻ പുഴിക്കോൽ, വൈക്കം ദേവ് ,ഷാജിമോൻമയോട്ടിൽ, കോട്ടയം പുരുഷൻ, ജയ്മോൻ, ജോമോൻ, നന്ദനസനീഷ്, ബീന, ശ്രുതി വെച്ചൂർ, ജിമ്മി, സജിമോൻ വർഗീസ്, മജു പൊതി, ജോജി അലക്സ്, റജിവാഴയിൽ, സ്നേഹ സുനിൽ ,അലക്സ് റോയ്, സ്റ്റീഫൻ ജോ എന്നിവർ അഭിനയിക്കുന്നു. പി.ആർ.ഒ- അയ്മനം സാജൻ.

Content Highlights: Mohanettente Swapanagal Shot film Vaikam Dev