ആടുപുലിയാട്ടം, പട്ടാഭിരാമൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ കണ്ണൻ താമരക്കുളം ആദ്യമായി അഭിനയിക്കുന്ന ഹ്രസ്വചിത്രം മൊബീനിയ പുറത്തിറങ്ങി. കണ്ണൻ താമരക്കുളം നാല് വ്യത്യസ്ത വേഷങ്ങളിൽ എത്തുന്ന ചിത്രം നോമോഫോബിയ എന്ന അസുഖത്തെ തുറന്ന് കാട്ടുന്നു. നിവിൻ ദാമോദരനാണ് സംവിധാനം. ശിവപ്രസാദ് ഒറ്റപ്പാലം തിരക്കഥ ഒരുക്കിയിരിക്കുന്നു.

കൊച്ചു കുട്ടികളുടെ കൈകളിൽ പോലും മൊബൈൽ ഫോണുള്ള ഈ കാലത്ത്, എന്തിനും ഏതിനും മൊബൈൽ വേണമെന്ന അവസ്ഥയുള്ള ഈ സമയത്ത് മൊബൈലിൻറെ അമിതമായ ഉപയോഗം കാരണം ഒരാളുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിക്കാം എന്നു ​ഈ കൊച്ചു ചിത്രം കാട്ടിത്തരുന്നു.

നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ, അനീഷ് കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണൻ തിരുവില്വാമല,ഐതിഗ ഹണി, കാവ്യ ഗണേഷ്, ആർദ്ര ദാസ്, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു.

കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നീവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഛായാഗ്രഹണം സജി ആലംങ്കോട്, രഞ്ജിത്ത് ചിനക്കത്തൂർ, സുധി അകലൂർ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം സാനന്ദ് ജോർജ്, മേക്കപ്പ് പ്രദീപ് രംഗൻ, പി.ആർ.ഒ സുനിത സുനിൽ എന്നിവരാണ്.

Content Highlights :Mobinia New Malayalam Short Film Kannan Thamarakkulam