കോട്ടയം: കൊറോണകാലത്തെ കലാകാരന്മാരുടെ ആശങ്കയും അരക്ഷിതാവസ്ഥയും പൊതുസമൂഹത്തെ അറിയിക്കാന്‍ കലാവിഷ്‌കാരവുമായി ഒരുപറ്റം യുവ കലാകാരന്മാര്‍. വേദികളില്ലാതെ ഒറ്റപ്പെട്ടുപോകുന്ന ഒരു നര്‍ത്തകിയുടെ മാനസികാവസ്ഥയിലൂടെ അവതരിപ്പിച്ചിരിക്കുന്ന ഗാനം, കലാകാരന്മാര്‍ക്ക് നല്ലൊരു നാളെ കാത്തിരിക്കുന്നുവെന്ന സന്ദേശം പകരുന്നു. 'ടെന്‍ ഒ ക്ലോക്ക്' ഇവന്റ് മാനേജ്മെന്റ് കമ്പനി പുറത്തിറക്കിയ വീഡിയോ, കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ യുവസംഗീതസംവിധായകന്‍ ജയദേവ് ഡി. റിലീസ് ചെയ്തു. നടി മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു. 

പത്രസമ്മേളനത്തില്‍ സംവിധായകന്‍ റോണി ആന്റണി, തിരക്കഥയെഴുതിയ സനീഷ് തമ്പാന്‍, സംഗീതസംവിധായകന്‍ വിബിന്‍ സി.വി., പുല്ലാങ്കുഴല്‍ വിദ്വാന്‍ അനന്തു പവിത്രന്‍ എന്നിവർ പങ്കെടുത്തു. നൃത്തം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത് മാളു. റോണി ആന്റണി,  സാമി വാസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ചു. ക്യാമറ- അനു. എഡിറ്റിങ് - റെക്സണ്‍ റെക്കോര്‍ഡിങ്- ജയദേവന്‍ ഡെക്കേഡ് ഡ്രീംസ്.

Content Highlights: Metamorphosis, music video, Manju Warrier