ഹോസ്റ്റൽ ജീവിതം പശ്ചാത്തലമാക്കി ഒരു കൂട്ടം ചെറുപ്പകാർ ഒരുക്കിയ "മെൻസ് ഹോസ്റ്റൽ" എന്ന സയൻസ് ഫിക്ഷൻ - കോമഡി വെബ്സീരീസ് ശ്രദ്ധനേടുന്നു. മൂന്ന് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വ വെബ്സീരീസിലെ ഒന്നാം ഭാഗം ആണ് ബിറ്റ് കമ്പനി എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. 

ഹോസ്റ്റൽ ജീവിതത്തിൽ നടക്കുന്ന രസകരമായ സന്ദർഭങ്ങളോടൊപ്പം സയൻസ് ഫിക്ഷൻ കൂട്ടിച്ചേർത്താണ് സീരീസ് ഒരുക്കിയിരിക്കുന്നത്. വീഡിയോ യൂട്യൂബിൽ ട്രെൻഡിങ് ആണ്. 

അമൽ താഹയും സെബാസ്റ്റ്യൻ പി വി യും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സെബാസ്റ്റ്യൻ, അമൽ, ചിപ്പി, സിദ്ധാർത്ഥ്, ജോണി, നോബി എന്നിവരാണ് വീഡിയോയിൽ പ്രവർത്തിച്ചിരുന്ന മറ്റു വ്യക്തികൾ. ടോം ടൈറ്റസ് ആണ് ക്യാമറ നിർവഹിച്ചിരിക്കുന്നത്.അമൽ താഹ തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. 

content highlights : Mens Hostel sci-fi comedy web series