ഗൗതം വാസുദേവ് മേനോന്റെ പ്രൊഡക്ഷൻ ബാനർ ഒൺഡ്രാഗ എന്റർടൈൻമെന്റ് അവതരിപ്പിക്കുന്ന മലയാളം ഹ്രസ്വ ചിത്രം 'മീമു'ശ്രദ്ധ നേടുന്നു. സെപ്റ്റംബർ 4ന് യൂട്യൂബിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിം ലോഞ്ച് ചെയ്തത് വിനീത് ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, രമ്യ നമ്പീശൻ ഉൾപ്പെടെ 25 ഓളം താരങ്ങളാണ്.

വിഘ്നേഷ് അജിത്ത് സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഋഷി ജോയ് വിജയ് ആണ്. അറ്റ്ലീ യേശുദാസിന്റെ സംഗീതത്തിന് ഗാനം രചിച്ചത് ​ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ്. ഛായാഗ്രഹണം: രഞ്ജു കൃഷ്ണൻ, എഡിറ്റിംഗ്: അരവിന്ദ് എ. എസ്.

Content Highlights :MEEMU Malayalam Shortfilm Rishi Joy Vijay Vighnesh Ajith Dream on Reel