മെറീന മൈക്കിള്‍ പ്രധാനവേഷത്തിലെത്തുന്ന ഹ്രസ്വചിത്രം മായ പുറത്തിറങ്ങി. സിനിമയില്‍ സംവിധാന സഹായിയായി ജോലി ചെയ്യുന്ന ഗ്രാഷ് ചിത്രത്തിന്റെ സംവിധായകന്‍. ഫിഫ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് നാസര്‍ ചെറിയിലാണ്. 

അബ്ദുള്‍ റഹീം ഛായാഗ്രഹണവും ഉണ്ണി ഭവാനി എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ധനുഷ് ഹരികുമാറാണ്. മഹേഷ് ചേര്‍ത്തല ചമയവും ബിബിന്‍ ഇല്ലിക്കല്‍ കലാസംവിധാനവും നിർവഹിച്ചു.

സമകാലിക പ്രസക്തിയുള്ള വിഷയം വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മെറീന മൈക്കിളിനോടൊപ്പം ജോസഫ്, അഭിഷേക്, അനന്തകൃഷ്ണന്‍, ഫാസില്‍ എന്നിവര്‍ വേഷമിട്ടിരിക്കുന്നത്. 

Content Highlights: Maya malayalam Short Film Mareena Michael Kurisingal Cee Jay Grash  Nassar Cheriyil