പ്പാനിലെ മലയാളികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച മറുമരുന്ന് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. കവി മുരുകന്‍ കാട്ടാക്കട, സംഗീതസംവിധായകന്‍ രമേശ് നാരായണ്‍, സിനിമാ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, സംവിധായകന്‍ അദ്വൈത് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് റിലീസ് ചെയ്തത്. യുവസംവിധായകന്‍ ഷബിലിന്റെ നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശരിയായ ആശയവിനിമയം ഇല്ലാതെ ശിഥിലമായിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങള്‍. അത്തരം കുടുംബ ബന്ധങ്ങള്‍ക്കിടയില്‍ പിരിമുറുക്കം അനുഭവിക്കുന്ന കൗമാരപ്രായക്കാര്‍ക്ക് സംഭവിക്കാവുന്ന അപകടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ ചിത്രം കാണിച്ചു തരുന്നു.  കുടുംബജീവിതം നയിക്കുന്നവര്‍ക്കും അതിനായി തയ്യാറെടുക്കുന്നവര്‍ക്കും ഒരു വഴികാട്ടി കൂടിയാണ് ഈചെറുസിനിമ.

ഈ ചെറുസിനിമയുടെ ചിത്രീകരണത്തിന് ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. വളരെ കുറച്ച് മാത്രം മലയാളികള്‍ ഉള്ള ജപ്പാന്‍ പോലൊരു രാജ്യത്ത് അഭിനയിക്കാന്‍താല്‍പ്പര്യവും കഴിവും ആഗ്രഹവുമുള്ള അഭിനേതാക്കളെ കണ്ടെത്തുക ദുഷ്‌കരമായ ഒരു കര്‍മ്മംതന്നെയായിരുന്നു. ശുദ്ധമായ മലയാളം പറയുന്ന ഒരു മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുവാനും സമയമെടുത്തു. സോഫ്ട്‌വെയര്‍ എന്‍ജിനിയര്‍ ആയ കിരണ്‍ - ദീപ ദമ്പതികളുടെ മകള്‍ ദേവിയാണ് ഇതിലെനായിക. ആദ്യമായിട്ടാണ് ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമാവുന്നതെങ്കിലും സ്വതസിദ്ധമായ ഭാവപ്രകടനങ്ങളിലൂടെ കഥാപാത്രമായി ജീവിക്കുക തന്നെയായിരുന്നു- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

പ്രവീണ രമണന്‍, ബിജു നാരായണന്‍, രോഹിത് നിരഞ്ജന്‍, അജയ്കുമാര്‍, നിഷാന്ത് ഗോമസ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ഷബിലിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം, ക്യാമറ, എഡിറ്റിംഗ്, സിനിമാറ്റോഗ്രാഫി, നിര്‍മ്മാണം  എന്നിവ നിര്‍വഹിച്ചത് സംവിധായകനായ ഷബില്‍ തന്നെയാണ്. ഷൈന്‍ കുമാര്‍ ആണ് സഹനിര്‍മ്മാണം.

ജപ്പാന്‍, ഓസ്‌ട്രേലിയ, യുഎഇ, ഇറ്റലി, ബഹ്റൈന്‍, ഇന്ത്യ, സിങ്കപ്പൂര്‍, അയര്‍ലന്‍ഡ്, അമേരിക്ക, കാനഡ എന്നീരാജ്യങ്ങളില്‍ നിന്നുള്ളവര്‍ റിലീസ് ചടങ്ങില്‍ പങ്കെടുത്തു. ശ്രീകുമാറും അഖില അനൂപും ചേര്‍ന്ന് റിലീസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

Content Highlights: Marumarunnu Malayalam Shortfilm from Japan